പാലക്കാട്: ഗായത്രിപ്പുഴയില്‍ വീണ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ഭാരതപ്പുഴയില്‍നിന്നാണ് എരകുളം സ്വദേശിയായ പ്രണവിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായുള്ള തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തടയിണയില്‍ പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് പ്രണവ് ഒഴുക്കില്‍പെട്ടത്.
എസ് എന്‍ കോളജ് വിദ്യാര്‍ഥിയാണ് പ്രണവ്. കുളിക്കാന്‍ കൂട്ടുകാരൊത്ത് ഗായത്രിപ്പുഴയില്‍ എത്തിയ പ്രണവ്, കൂട്ടുകാരന്‍ തടയിണയില്‍പെട്ടതിനേ തുടര്‍ന്ന് രക്ഷിക്കാന്‍ പുഴയിലേക്കിറങ്ങുകയായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ പ്രണവിനെ കാണാതാവുകയായിരുന്നു. രണ്ടു ദിവസമായി വലിയ തരത്തിലുള്ള തിരച്ചിലായിരുന്നു പ്രണവിനു വേണ്ടി നടന്നത്.