മെഡിക്കല്‍ കോളജ് പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍

Update: 2026-04-02 05:40 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപം മാസം തികയാതെ പിറന്ന നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബാഗിനുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ മെഡിക്കല്‍ കോളജിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ സുരക്ഷാ ജീവനക്കാരാണ് സംശയാസ്പദമായ ബാഗ് ശ്രദ്ധയില്‍പ്പെട്ടത്. പരിശോധിച്ചതോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മള്‍ട്ടി സ്‌പെഷ്യാലിറ്റി വാര്‍ഡിനോട് ചേര്‍ന്ന പ്രദേശത്താണ് സംഭവം.

ചികില്‍സയ്ക്കായി എത്തിയവരില്‍ ആരെങ്കിലും കുഞ്ഞിനെ ഉപേക്ഷിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.

Tags: