ചിക്കമംഗളൂരുവില്‍ കാണാതായ പതിനഞ്ചുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Update: 2026-04-10 07:15 GMT

ചിക്കമംഗളൂരു: ചിക്കമംഗളൂരുവില്‍ കാണാതായ പതിനഞ്ചുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. നാലു ദിവസമായി തുടരുന്ന പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കര്‍ണാടക വനംവകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം നൂറംഗം സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനെ കൂടി തിരച്ചിലിന് നിയോഗിച്ചിരുന്നു. തിരക്കേറിയ സ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാതാകുന്നത്.

40 അംഗസംഘമായിരുന്നു വിനോദസഞ്ചാരത്തിനായി ചിക്കമംഗളൂരുവില്‍ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5:20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയില്‍ കുട്ടി പിറകില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ 5:35ന് എടുത്ത് ഫോട്ടോകളില്‍ കുട്ടിയെ കാണാനില്ല. 15 മിനിറ്റിനുള്ളില്‍ എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല. 

Tags: