പെരിയാറ്റിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

Update: 2022-11-07 09:56 GMT

ആലുവ: മണപ്പുറം നടപ്പാലത്തില്‍ നിന്ന് പെരിയാറ്റിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. പാലത്തിന് സമീപത്ത് നിന്ന് നാട്ടുകാരായ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം കണ്ടെടുത്തത്. ഏകദേശം 55 വയസ് പ്രായം തോന്നിക്കുന്ന ആള്‍ പാന്‍സും ഷര്‍ട്ടും ഷൂസുമാണ് ധരിച്ചിരിക്കുന്നത്. കാറിന്റെ താക്കോല്‍ പാന്‍സിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 11നാണ് ഇയാള്‍ പുഴയിലേക്ക് ചാടിയതെന്ന് പാലത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. കൈയിലുള്ള പണം പുഴയിലേക്കെറിഞ്ഞ ശേഷമാണ് ചാടിയത്.

Tags:    

Similar News