കൊച്ചി: എറണാകുളം നെട്ടൂരില്‍ മൃതദേഹം കണ്ടെത്തി. ആള്‍താമസമില്ലാത്ത ഫ്‌ളാറ്റിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കരിമുകള്‍ സ്വദേശി സുഭാഷാണ് മരിച്ചത്. മൃതദേഹത്തിനു സമീപത്തു നിന്നും ബാഗും ഐഡന്റിറ്റി കാര്‍ഡ് അടക്കമുള്ളവ കണ്ടെത്തി. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. മുകളില്‍ നിന്നു കാലു തെറ്റി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതക സാഹചര്യമടക്കമുള്ളവ പരിശോധിക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു.