നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും

കാഠ്മണ്ഡുവിള്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ദമനിലെ റിസോര്‍ട്ടില്‍ രണ്ടു മലയാളി കുടുംബങ്ങളിലെ എട്ടുപേരെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്.

Update: 2020-01-23 01:53 GMT

കാഠ്മണ്ഡു: നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും. അവിടെ നിന്ന് തിരുവനന്തപുരത്തുള്ളവരുടെ മൃതദേഹം ഇന്ന് രാവിലെയും മറ്റുള്ളവരുടെ നാളെ വൈകീട്ടുമാണ് അതതു സ്ഥലങ്ങളിലെത്തിക്കുക.

നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളിധരന്‍ കാഠ്മണ്ഡുവിലെ ഏംബസിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രിക്കും കത്തയച്ചിരുന്നു.

കാഠ്മണ്ഡുവിള്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ദമനിലെ റിസോര്‍ട്ടില്‍ രണ്ടു മലയാളി കുടുംബങ്ങളിലെ എട്ടുപേരെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ നായരും ഭാര്യയും മൂന്നു മക്കളും, കോഴിക്കോട് കുന്ദമംഗലത്തുനിന്നുള്ള രഞ്ജിതും ഭാര്യയും മകനുമാണു മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന റൂമിലെ ഹീറ്ററിലെ വിഷപ്പുക ശ്വസിച്ചാണു മരണമെന്നാണു പ്രാഥമിക വിവരം.

ദാമനയിലെ പനോരമ റിസോര്‍ട്ടിലെ സര്‍വീസിനെക്കുറിച്ച് മുന്‍പ് അവിടെ താമസിച്ചവര്‍ മോശം അഭിപ്രായമാണ് ഇന്റര്‍നെറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നരമാസം മുന്‍പ് അവിടെ താമസിച്ച ഓസ്‌ട്രേലിയയില്‍ നിന്നുള്ള വിനോദസഞ്ചാരി ഹീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി കുറിച്ചിട്ടുണ്ട്. തകരാറിലായിരുന്ന ഹീറ്ററിലെ വിഷപ്പുക ശ്വസിച്ചാണോ മരണം സംഭവിച്ചതെന്ന് വിശദമായ അന്വേഷണത്തിലേ വ്യക്തമാകൂ.

Tags:    

Similar News