വിഴിഞ്ഞത്ത് വള്ളം പുലിമുട്ടിലിടിച്ച് അപകടം; തുടര്‍ച്ചയായ അപകടകാരണം വിഴിഞ്ഞം അദാനി പോര്‍ട്ട് തീരക്രമീകരണമെന്ന് മല്‍സ്യത്തൊഴിലാളികള്‍
വിഴിഞ്ഞം അദാനി പോര്‍ട്ടിന്റെ അശാസ്ത്രീയ പുലിമുട്ട് നിര്‍മാണവും തീരക്രമീകരണമാണ് തുടര്‍ച്ചയായ അപകട കാരണമെന്ന് പ്രദേശവാസികള്‍ മന്ത്രിമാരോട് പറഞ്ഞു
തിരുവനന്തപുരം: വിഴിഞ്ഞത്ത് മല്‍സ്യത്തൊഴിലാളി വള്ളം മറിഞ്ഞ് തുടര്‍ച്ചയായ അപകടമുണ്ടാവുന്നതിന് കാരണം വിഴിഞ്ഞം അദാനി പോര്‍ട്ട് തീരക്രമീകരണമെന്ന് പ്രദേശവാസികള്‍. മല്‍സ്യത്തൊഴിലാളി വള്ളം ഹാര്‍ബറിലെ പുലിമുട്ടിലിടിച്ചാണ് തകര്‍ന്നത്. മോശം കാലാവസ്ഥയില്‍ തിരികെ കരയിലെത്താന്‍ ശ്രമിച്ച വള്ളമാണ് തീരത്തോട് ചേര്‍ന്ന് തകര്‍ന്നത്. ഇപ്പോള്‍ തീരത്തോട് ചേര്‍ന്ന് തുടര്‍ച്ചയായി ഇത്തരം അപകടങ്ങളുണ്ടാകുന്നു.
മല്‍സ്യത്തൊഴിലാളി വള്ളങ്ങള്‍ക്ക് വേഗത്തില്‍ തിരികെ എത്താന്‍ കഴിയാത്തവിധം തീരത്ത് അശാസ്ത്രീയമായി പുലിമുട്ട് നിര്‍മിച്ചിരിക്കുകയാണ്. ഈ പുലിമുട്ടില്‍ ഇടിച്ചാണ് ഇപ്രാവശ്യവും അപകടമുണ്ടായിരിക്കുന്നത്. അദാനി പോര്‍ട്ട് ട്രസ്റ്റാണ് ഈ പുലിമുട്ട് നിര്‍മിച്ചിരിക്കുന്നത്.
മോശം കാലവസ്ഥയെതുടര്‍ന്ന് തീരത്തേക്ക് അടുപ്പിച്ചപ്പോഴാണ് മല്‍സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞത്. ശക്തമായ തിരയും മഴയുമുണ്ടായപ്പോഴാണ് വള്ളം തീരത്തേക്ക് അടുപ്പിച്ചത്. അടുപ്പിക്കുന്നതിനിടെ പുലിമുട്ടിലിടിച്ച് വള്ളം മറുകയായിരുന്നു. ശക്തമായ തിരയിലും ചുഴിയിലും പെട്ട് തകര്‍ന്ന വള്ളത്തിലെ മല്‍സ്യത്തൊഴിലാളികളെ കാണാതാവുകയായിരുന്നു.
മല്‍സ്യത്തൊഴിലാളികളെ കാണാതായതോടെ മന്ത്രിമാരായ ആന്റണി രാജു, സജി ചെറിയാന്‍ എന്നിവര്‍ വിഴിഞ്ഞം തീരം സന്ദര്‍ശിച്ചു. ഈ ഘട്ടത്തിലാണ് വിഴിഞ്ഞം പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള അശാസ്ത്രീയ തീരക്രമീകരണത്തെക്കുറിച്ച് പ്രദേശവാസികള്‍ പരാതിപ്പെട്ടത്.
അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ അശാസ്ത്രീയ തീരക്രമീകരണമാണ് തുടര്‍ച്ചയായ അപകട കാരണമെന്ന് പ്രദേശവാസികള്‍ മന്ത്രിമാരോട് പറഞ്ഞു. വള്ളങ്ങള്‍ തീരത്തോട് അടുക്കുമ്പോഴാണ് പലപ്പോഴും അപകടമുണ്ടാവുന്നത്. ഇതിന് കാരണം വിഴിഞ്ഞം പോര്‍ട്ട് അധികൃതരുടെ അശാസ്ത്രീയമായ ട്രഡജിങും നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണെന്ന് മല്‍സ്യത്തൊഴിലാളികള്‍ ആരോപിച്ചു.
കടല്‍ക്ഷോഭം രൂക്ഷമായ വിഴിഞ്ഞത്ത് മല്‍സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായിരുന്നു. പൂന്തുറ സ്വദേശികളായ ഷെര്‍വിയാര്‍, ജോസഫ് എന്നിവരെയാണ് കാണാതായത്. അടിമലത്തുറ സ്വദേശി ഡേവിസിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു.
ഇന്നലെ രാത്രിയോടെയാണ് വള്ളം മറിഞ്ഞ് മല്‍സ്യതൊഴിവാളികളെ കാണാതായത്. പൂന്തുറയില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ തൊഴിലാളികളെയാണ് കാണാതായത്. ഏഴുപേരെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു.

