ബോട്ടിന് തീപിടിച്ചു: ഗുജറാത്തില്‍ നടുക്കടലില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി

Update: 2021-11-07 15:34 GMT

അഹമ്മദാബാദ്: നടുക്കടലില്‍ തീപിടിച്ച ബോട്ടില്‍ നിന്നുള്ള ഏഴ് മല്‍സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദില്‍ വച്ചാണ് മല്‍ബന്ധനത്തിലേര്‍പ്പെട്ടിരുന്ന ബോട്ടിന് തീപിടിച്ചത്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്കടുത്തുവച്ചായിരുന്നു സംഭവം.

കോസ്റ്റ് ഗാര്‍ഡിന്റെ അരുഷ് ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകളിലെ ജീവനക്കാരുടെ സഹായത്തോടെയാണ് തീപിടിച്ച ബോട്ടില്‍ നിന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

എഞ്ചിനില്‍ നിന്ന് ഇന്ധനം ചോര്‍ന്നതാണ് അപകടകാരണമെന്നാണ് വിവരം. സംഭവം അറിഞ്ഞ ഉടന്‍ കമാന്‍ഡര്‍ അശ്വിന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുകയായിരുന്നു.

തീ പിടിച്ച ബോട്ട് നടുക്കടലില്‍ മുങ്ങി. രക്ഷപ്പെടാനുള്ള ദീര്‍ഘനേരത്തെ കഠിനശ്രമം തൊഴിലാളികളെ തളര്‍ത്തിയിട്ടുണ്ട്. അതേ പ്രദേശത്തുണ്ടായിരുന്ന മറ്റൊരു ബോട്ടിലാണ് തൊഴിലാളികളെ തീരത്തെത്തിച്ചത്.

Tags:    

Similar News