തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും വള്ളം മറിഞ്ഞ് അപകടം. അപകടത്തില്‍ വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരും രക്ഷപ്പെട്ടു. അഭിജിത്, അഭി, ശ്യാം എന്നിവരാണ് രക്ഷപ്പെട്ടവര്‍. വള്ളം മറിഞ്ഞപ്പോള്‍ ഇവര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. മല്‍സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം.