കടലുണ്ടി അഴിമുഖത്ത് തോണി അപകടത്തിൽപ്പെട്ട് തകർന്നു

Update: 2020-09-19 15:26 GMT

പരപ്പനങ്ങാടി: കടലുണ്ടി  അഴിമുഖത്ത് ഫൈബർ തോണി മറിഞ്ഞു. പരപ്പനങ്ങാടി ഒട്ടുമ്മൽ സൗത്തിലെ അൽബിർറ്  തോണിയാണ് ഇന്നലെ രാവിലെ പത്തരയോടെ അപകടത്തിൽ പെട്ടത്. കെട്ടുങ്ങൽ ഭാഗത്തായിരുന്നു  തോണി നങ്കൂരമിട്ടിരുന്നത് അപകട സാധ്യത മനസിലാക്കിയ തൊഴിലാളികൾ സുരക്ഷാ സ്ഥാനത്തേക്ക് മാറ്റുന്നതിന് വേണ്ടിയാണ്  തോണി കൊണ്ട് പോയത്. കടലുണ്ടി അഴിമുഖത്തെത്തിയപ്പോൾ  ശക്തമായ തിരയിൽപെട്ട് തോണി മറിയുകയും നാല് പേരും വെള്ളത്തിൽ ചാടുകയുമായിരുന്നു.  വി ഇസ്‌മായിൽ, എം പി ഖമറുദ്ധീൻ, എം പി സിറാജ്, മുഹമ്മദ് എന്നിവരാണ് തോണിയിൽ  ഉണ്ടായിരുന്നത്.വെള്ളത്തിൽ നീന്തുകയായിരുന്ന നാല് പേരെയും ആനങ്ങാടി ബീച്ചിലെ റുബിയാൻ തോണി എത്തിയാണ് രക്ഷപ്പെടുത്തിയത്. അപകടത്തിൽ തോണി പൂർണമായും തകർന്ന് കഷ്ണങ്ങളായി കടലിലേക്കൊഴുകി. വലകൾ, ജി പി എസ് ഉപകരണം, രണ്ട് 9.9 യമഹ, സുസുകി എൻജിനുകൾ, മൂന്ന് മൊബൈൽ ഫോണുകൾ തുടങ്ങി തോണിയിലുണ്ടായിരുന്ന മുഴുവൻ മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി തൊഴിലാളികൾ പറഞ്ഞു.

Tags:    

Similar News