മതവിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ: റാങ്ക്‌ജേതാക്കള്‍ക്ക് എസ്‌വൈഎഫ് ഉപഹാരം നല്‍കി

Update: 2021-05-08 17:54 GMT

എടക്കര: കേരള സംസ്ഥാന മതവിദ്യാഭ്യാസ ബോര്‍ഡ് 2020- 21 വര്‍ഷത്തെ മദ്രസാ പൊതു പരീക്ഷയില്‍ സ്റ്റേറ്റ് തലത്തില്‍ റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് എസ്‌വൈഎഫ് കമ്മിറ്റി ഉപഹാരം നല്‍കി. 

ഏഴാം തരത്തില്‍ രണ്ടാം റാങ്ക് നേടിയ ഫാത്തിമ ലുബാബ (മരുത,ചക്കപ്പാടം ആര്‍ ഐ സി മദ്രസ), അഞ്ചാം തരത്തില്‍ രണ്ടാം റാങ്ക് നേടിയ ഫാത്തിമ സ്വഫ (കെട്ടുങ്ങല്‍ റഹ്‌മാനിയ മദ്രസ), ഏഴാം തരത്തില്‍ മൂന്നാം റാങ്ക് നേടിയ ശഹ്‌മ കളത്തിങ്ങല്‍ (നൂറുല്‍ ഹുദാ മദ്രസ മുണ്ടപ്പൊട്ടി) എന്നിവര്‍ക്ക് യഥാക്രമം പ്രസിഡന്റ് ഹസ്സന്‍ മാമാങ്കര, സെക്രട്ടറി മുസ്തഫ വഹബി ഖത്വീബ് ഫിര്‍ദൗസ് വഹബി, മുണ്ടപ്പൊട്ടി മഹല്ല് പ്രസിഡണ്ട് ഉമര്‍ മൗലവി എന്നിവരാണ് ഉപഹാരം കൈമാറിയത്. 

ഷുക്കൂര്‍ വഹബി, മുഹമ്മദലി വഹബി സുള്ള്യ, പി.ടി മാനു മൗലവി, മുഹമ്മദ് മൗലവി, ശരീഫ് പട്ടാക്കല്‍, മുഹ്‌സിന്‍ കെ കെ തുടങ്ങിയവര്‍ പങ്കെടുത്തു.