കൊവിഡ് വര്‍ധനവ്: നടന്‍ സുനില്‍ ഷെട്ടിയുടെ കുടുംബം താമസിക്കുന്ന കെട്ടിടം മുദ്രവച്ചു

Update: 2021-07-12 07:06 GMT

മുംബൈ: കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് നടന്‍ സുനില്‍ ഷെട്ടിയുടെ കുടുംബം താമസിക്കുന്ന കെട്ടിടം ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ മുദ്രവച്ചു. സൗത്ത് മുംബൈയിലെ അള്‍ട്ടാമൗണ്ട് റോഡിലെ 'പൃഥ്വി അപ്പാര്‍ട്ടുമെന്റ്‌സ്' എന്ന കെട്ടിടമാണ് മുദ്രവച്ചത്. അഞ്ചുപേര്‍ക്ക് കൊവിഡ് സ്ഥ്രീകരിച്ചതിനെ തുടര്‍ന്നാണ് ബിഎംസി അധികൃതര്‍ കെട്ടിടം മുദ്രവച്ചത്. 'പൃഥ്വി അപ്പാര്‍ട്ടുമെന്റ്‌സ്' ശനിയാഴ്ച മുദ്രവച്ചതായും ആളുകള്‍ക്ക് വരാന്‍ അനുവാദമില്ലെന്നും ബിഎംസി അസി. കമ്മീഷണര്‍ പ്രശാന്ത് ഗെയ്ക്ക് വാദ് (ഡി വാര്‍ഡ്) പറഞ്ഞു.

    കെട്ടിടം മുദ്രവച്ചിട്ടും ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോവുന്നുണ്ടല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ഇനി മുതല്‍ കെട്ടിടത്തിന് പുറത്ത് പോലിസിനെ വിന്യസിക്കുമെന്നും അതിനാല്‍ കെട്ടിടത്തിലെ ഒരു വ്യക്തിക്കു പോലും പുറത്തുപോവാന്‍ കഴിയില്ലെന്നും പ്രശാന്ത് ഗെയ്ക്ക് വാദ് പറഞ്ഞു.

    നടന്‍ സുനില്‍ ഷെട്ടിയുടെ കുടുംബം മുഴുവന്‍ ഈ കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലാണ് താമസിക്കുന്നത്. സുനില്‍ ഷെട്ടിയുടെ കുടുംബം സുരക്ഷിതരാണെന്നും പ്രശ്‌നങ്ങളില്ലെന്നും ബിഎംസി അധികൃതര്‍ പറഞ്ഞു. ബിഎംസി മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, ഏതെങ്കിലും കെട്ടിടത്തില്‍ 5 കൊവിഡ് കേസുകള്‍ കണ്ടെത്തിയാല്‍ ആ കെട്ടിടം മൈക്രോ കണ്ടെയ്ന്‍ന്റെ് ഏരിയയായി പ്രഖ്യാപിച്ച് മുദ്രവയ്ക്കും.

BMC seals actor Suniel Shetty's building due to rising COVID-19 cases

Tags:    

Similar News