കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിഎല്‍ഒ മരിച്ചു. മാള്‍ഡ ജില്ലയില്‍ ബിഎല്‍ഒ ആയി ജോലി ചെയ്തിരുന്ന സംപ്രിത ചൗധരി സന്യാല്‍ ആണ് മരിച്ചത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ അമിത ജോലിഭാരം കാരണം സംപ്രിത ചൗധരി സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇതോടെ, കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ സംസ്ഥാനത്ത് ബിഎല്‍ഒ മരണങ്ങളുടെ എണ്ണം ഏഴായി ഉയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംപ്രിത അസുഖബാധിതയായിരുന്നു. ഡോക്ടര്‍മാര്‍ വിശ്രമത്തിന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനായി ജോലി തുടരേണ്ടിവന്നു. ജോലിഭാരം വര്‍ധിച്ചതോടെ നില വഷളാവുകയായിരുന്നു.