വോട്ടര്‍പ്പട്ടിക പുനപരിശോധനാ ചുമതല; ബിഎല്‍ഒ ജീവനൊടുക്കി

Update: 2025-11-27 05:09 GMT

ലഖ്‌നോ: വോട്ടര്‍പ്പട്ടിക തീവ്രപുനപരിശോധനയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാത്തതിന് സസ്‌പെന്‍ഷനിലായ ബിഎല്‍ഒ ആത്മഹത്യ ചെയ്തു. യുപി ഫത്തേപുരിലാണ് സംഭവം. ക്ലര്‍ക്കായ സുധീര്‍ കുമാര്‍(25)ആണ് ചൊവ്വാഴ്ച രാവിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. വിവാഹ ഒരുക്കങ്ങളിലായിരുന്നതിനാല്‍ ഞായറാഴ്ച നടന്ന എസ്‌ഐആര്‍ (സ്‌പെഷ്യല്‍ റിവിഷന്‍) യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ അദ്ദേഹത്തിന് സസ്‌പെന്‍ഷന്‍ വിവരം കൈമാറുകയായിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യചെയ്തതെന്ന് സുധീര്‍കുമാറിന്റെ സഹോദരി പറഞ്ഞു.

Tags: