കോയമ്പത്തൂരില്‍ ക്ഷേത്രത്തിനുസമീപമുണ്ടായ സ്‌ഫോടനം; തീവ്രവാദബന്ധം അന്വേഷിക്കുമെന്ന് പോലിസ്

Update: 2022-10-24 05:26 GMT

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ക്ഷേത്രത്തിനു സമീപം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ തീവ്രവാദബന്ധം അന്വേഷിക്കുമെന്ന് തമിഴ്‌നാട് പോലിസ്.

ഞായറാഴ്ചയാണ് ക്ഷേത്രത്തിനു മുന്നില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ പൊട്ടിത്തെറിച്ചത്. കാര്‍ ഓടിച്ചിരുന്ന 21 വയസ്സുള്ള എഞ്ചിനീയററും സംഭവസ്ഥലത്തുവച്ച് മരിച്ചു.

ജമീഷ മുബിനാണ് മരിച്ചതെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ 2019ല്‍ ഒരു ഐഎസ് കേസില്‍ ചോദ്യം ചെയ്ത  സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണം നടത്തുന്നതെന്ന് പോലിസ് പറയുന്നു.

കോട്ടെയ്‌മേഡിലെ ഒരു മുസ് ലിം ഭൂരിപക്ഷപ്രദേശത്തെ ക്ഷേത്രത്തിനു സമീപമാണ് പൊട്ടിത്തെറിയുണ്ടായത്.

മുബിന്റെ വസതിയില്‍നടത്തിയ പരിശോധനയില്‍ സ്‌ഫോടവസ്തുക്കളും കണ്ടെത്തി. കാറില്‍ തുറന്നുവച്ച രണ്ട് സിലിണ്ടറുകളാണ് ഉണ്ടായിരുന്നത്.

അതേസമയം ഇതുവരെയുള്ള അന്വേഷണത്തില്‍ ക്ഷേത്രത്തിനു സമീപത്തുവച്ച് പൊട്ടിത്തെറിച്ചത് യാദൃച്ഛികമാണെന്നാണ് പോലിസ് കരുതുന്നത്. മരിച്ചയാള്‍ക്കെതിരേ ഇതുവരെ കേസുകളൊന്നുമില്ല. കൂടുതല്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് തീവ്രവാദബന്ധം അന്വേഷണവിധേയമാക്കുന്നത്. 

Similar News