കാബൂളില്‍ പളളിക്ക് മുന്നില്‍ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടു

Update: 2021-10-03 12:16 GMT

കാബൂള്‍ നഗരത്തിലെ ഈദ്ഗാഹ് മോസ്‌കിനു മുന്നില്‍ സ്‌ഫോടനം. മോസ്‌കിന്റെ ഗെയ്റ്റിന് സമീപമായിരുന്നു സ്‌ഫോടനം നടന്നത്. നിരവധി പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അത്രതന്നെ പേര്‍ക്ക് പരിക്കുമുണ്ട്.

താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദിന്റെ മാതാവിന്റെ അനുസ്മരണം നടക്കുന്നതിനിടയിലായുന്നു സ്‌ഫോടനം.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.