ബംഗളൂരു: യെലഹങ്കയില്‍ കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെപിടിസിഎല്‍) വൈദ്യുതി നിലയത്തില്‍ പൊട്ടിത്തെറി. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. പൊട്ടിത്തെറിയില്‍ 15 എന്‍ജിനീയര്‍മാര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. വാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.