ജമ്മു ബസ് സ്റ്റാന്റില്‍ സ്‌ഫോടനം: അഞ്ചു പേര്‍ക്ക് പരിക്ക്

ബസ്സിനകത്തുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവ സ്ഥലം പോലിസ് നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.

Update: 2019-03-07 07:23 GMT

ജമ്മു: ബസ് സ്റ്റാന്റിലുണ്ടായ സ്‌ഫോടനത്തില്‍ ചുരുങ്ങിയത് അഞ്ചു പേര്‍ക്കെ പരിക്കേറ്റതായി സുരക്ഷാ ഉദ്യോഗസ്ഥരെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ബസ്സിനകത്തുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവ സ്ഥലം പോലിസ് നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിനുപയോഗിച്ചതെന്ത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലിസ് അന്വേഷിച്ച് വരികയാണ്. പരിക്കേറ്റവരെ ഭക്ഷി നഗര്‍ ആശുപത്രിയിലേക്ക് മാറ്റി.

Tags: