ഐഎന്‍എസ് രണ്‍വീറില്‍ സ്‌ഫോടനം; മൂന്ന് നാവികസേനാ ഉദ്യോഗസ്ഥര്‍ മരിച്ചു

Update: 2022-01-18 15:57 GMT

മുംബൈ: ഈസ്‌റ്റേന്‍ നേവല്‍ കമാന്‍ഡിന്റെ ഭാഗമായ ഐഎന്‍എസ് രണ്‍വീറിനുള്ളില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്ന് നാവികസേന ഉദ്യോഗസ്ഥര്‍ മരിച്ചു. ഇന്റേണല്‍ കംപാര്‍ട്ടുമെന്റിലാണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടനം നടന്ന ഉടന്‍ കപ്പല്‍ ക്രൂ സ്ഥിതിഗതികള്‍ നിയന്ത്രണാധീതമാക്കിയതുകൊണ്ട് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. മുംബൈ പോര്‍ട്ടിലേക്ക് മടങ്ങാനിരിക്കെയാണ് കപ്പലില്‍ സ്‌ഫോടനം നടന്നത്.

സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് നേവി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  

Tags: