ലുധിയാന: പഞ്ചാബിലെ ലിധിയാനയില്‍ കോടതിസമുച്ഛയത്തില്‍ സ്‌ഫോടനം. രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഉച്ചയ്ക്ക് 12.22 ഓടെയാണ് കോടതിക്കെട്ടിടത്തിലെ രണ്ടാം നിലയിലെ ബാത്ത് റൂമില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനം അതി തീവ്രമായിരുന്നെന്നും ബാത്ത് റൂമിന്റെ ചുമരുകളും ഗ്ലാസ് ജനാലകളും തകര്‍ന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
പ്രദേശം പോലിസ് വളഞ്ഞിരിക്കുകയാണ്. അഗ്നിശമന വാഹനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്.
ജില്ലാ പോലിസ് കമ്മീഷണറുടെ ഓഫിസിന് തൊട്ടടുത്താണ് കോടതി സമുച്ഛയം.
പോലിസ് എത്രയും പെട്ടെന്ന് അന്വേഷണം നടത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.