'ബ്ലാക് ബെറി' പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

Update: 2022-01-04 10:18 GMT

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ രംഗത്ത് ശ്രദ്ധേയമായ കമ്പനികളിലൊന്നായ ബ്ലാക് ബെറി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇന്നത്തോടെ തങ്ങളുടെ ഫോണുകള്‍ക്ക് നല്‍കിയിരുന്ന പിന്തുണ കമ്പനി അവസാനിപ്പിക്കും.

സ്മാര്‍ട്ട് ഫോണുകള്‍ വിപണി കീഴയക്കും മുമ്പ് മൊബൈല്‍ മേഖലയിലെ പ്രധാന കമ്പനികളിലൊന്നായിരുന്നു ബ്ലാക് ബെറി.

ടച്ച് സ്‌ക്രീനോടുകൂടിയ സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കിയതോടെ ബ്ലാക് ബെറിയുടെ വിപണി വിഹിതം ഇടിഞ്ഞു.

കാനഡയിലെ ഒന്റാറിയോയിലെ ബ്ലാക്‌ബെറി ലിമിറ്റഡാണ് ബ്ലാക്ക്‌ബെറി ഫോണുകള്‍ പുറത്തിറക്കിയിരുന്നത്. ഒരു കാലത്ത് ലോകത്തെ ഏറ്റവും വിലകൂടിയ ഫോണുകളിലൊന്നായിരുന്നു ഇത്. ആപ്പിളിന്റെ സ്മാര്‍ട്ട് ഫോണുകളാണ് ബ്ലാക് ബെറിയുടെ അന്ത്യം കുറിച്ചത്. സ്വന്തം നിലയില്‍ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയെങ്കിലും വിജയിച്ചില്ല.

കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്ന വിവരം 2020ഓടെ പുറത്തുവിട്ടിരുന്നു.

Tags: