എല്‍പിജി ക്ഷാമം: ഡല്‍ഹിയില്‍ കരിഞ്ചന്ത സംഘം പിടിയില്‍, 75 സിലിണ്ടറുകള്‍ പിടിച്ചെടുത്തു
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനിടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും വ്യാപകമാകുന്നു. ഈ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ബവാനയില്‍ അനധികൃതമായി സിലിണ്ടറുകള്‍ സംഭരിച്ച് വില്‍പന നടത്തിയിരുന്ന സംഘത്തെ പിടികൂടി പോലിസ്. സംഭവത്തില്‍ സംഘത്തിന്റെ പ്രധാനിയായ അനിലിനെയും അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തെ തുടര്‍ന്ന് ബവാന ഡിസ്ട്രിക്റ്റ് പാര്‍ക്കിന് സമീപം പിക്കപ്പ് ട്രക്ക് തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ ആദ്യം 27 സിലിണ്ടറുകള്‍ കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തതോടെ ഫാക്ടറി പരിസരത്തെ ഷെഡില്‍ ഒളിപ്പിച്ചിരുന്ന 48 സിലിണ്ടറുകള്‍ കൂടി പിടിച്ചെടുത്തു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും മതിയായ രേഖകളില്ലാതെയുമാണ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നത്.