വയനാട്ടിലും ബ്ലാക് ഫംഗസ് ബാധ

Update: 2021-05-23 06:07 GMT

കല്‍പ്പറ്റ: വയനാട്ടിലും ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. ബംഗളൂരില്‍ വന്ന കര്‍ണാടക സ്വദേശി മുഹമ്മദ് ഇല്യാസി(39)നാണ് രോഗബാധ കണ്ടത്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് തുടര്‍ ചികില്‍സയ്ക്കുവേണ്ടി അയച്ചു.

സംസ്ഥാനത്ത് ഇതുവരെ 15ഓളം ബ്ലാക് ഫംഗസ് രോഗബാധിതരാണ് ഉള്ളത്. ബ്ലാക് ഫംഗസിനെ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ജാഗ്രത ആവശ്യമുളള രോഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.