ഡല്‍ഹിയില്‍ 1,044 പേര്‍ക്ക് ബ്ലാക് ഫംഗസ്; ഇതുവരെ 89 മരണം

Update: 2021-06-03 09:00 GMT

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ ഇതുവരെ 1,044 പേര്‍ക്ക് ബ്ലാക് ഫംഗസ് രോഗം ബാധിച്ചു. 92 പേര്‍ രോഗമുക്തരായി. 89 പേര്‍ മരിച്ചു. ബ്ലാക് ഫംഗസ് രോഗബാധിതരായി രാജ്യത്ത് 863 പേര്‍ ചികില്‍സയില്‍ തുടരുന്നുണ്ടെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയിലേക്കേ പുതുതായി എത്ര ഡോസ് വാ്കിനാണ് ലഭിച്ചതെന്ന വിവരം ലഭ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ വാക്‌സിന്‍ എത്തുംവരെ ഒന്നും പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയിലെ 18-44 വയസ്സുകാരുടെ വാക്‌സിന്‍ കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. രണ്ട് വാക്‌സിനുകള്‍ക്കിടയിലുള്ള സമയം 4 ആഴ്ചയായതുകൊണ്ട് രണ്ടാം ഡോസിന് നിരവധി പേര്‍ കാത്തിരിക്കുന്നുണ്ട്.

എന്നാണ് അടുത്ത ഡോസ് ലഭിക്കുകയെന്ന ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതാണ് തങ്ങള്‍ പാലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൊവാക്‌സിന്‍ സ്‌റ്റോക് തീരാറായാല്‍ ആദ്യ ഡോസ് നല്‍കുന്നത് തല്‍ക്കാലികമായി നിര്‍ത്തി രണ്ടാം ഡോസ് നല്‍കുന്നതിന് പ്രാധാന്യം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News