സ്പീക്കറായി ഓം ബിര്‍ള സ്ഥാനമേറ്റു

Update: 2019-06-19 06:01 GMT

ന്യൂഡല്‍ഹി: ലോകസ്ഭാ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ല എന്ന് തീരുമാനിച്ച സാഹചര്യത്തില്‍ ഏകകണ്ഠമായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എംപിയായ ഓം ബിര്‍ള, രണ്ടാം തവണയാണ് ലോക്‌സഭയില്‍ എത്തുന്നത്. നേരത്തെ രാജസ്ഥാനില്‍ മൂന്നു തവണ എംഎല്‍എ ആയിരുന്നു. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം ഇന്ന് ലോക്‌സഭ പിരിയും. നാളെ രാഷ്ട്രപതി ഇരുസഭകളിലെയും എംപിമാരെ അഭിസംബോധന ചെയ്യും.

Similar News