'ബിജെപിയുടെ കൊല്‍ക്കത്ത സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്നവരെ തടയുന്നു'; ആഭ്യന്തര സെക്രട്ടറിയില്‍നിന്ന് ഹൈക്കോടതി റിപോര്‍ട്ട് തേടി

Update: 2022-09-14 04:59 GMT

കൊല്‍ക്കത്ത: കൊല്‍ക്കത്ത സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന നബന്ന മാര്‍ച്ചില്‍ പങ്കെടുക്കുന്നവരെ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബിജെപി നല്‍കിയ പരാതിയില്‍ കല്‍ക്കട്ട ഹൈക്കോടതി ബംഗാള്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. മാര്‍ച്ചില്‍ പങ്കെടുക്കുന്നവരെ പോലിസ് തടസ്സപ്പെടുത്തകയും തിരിച്ചയക്കുകയും ചെയ്യുന്നുവെന്നാണ് ബിജെപിയുടെ ഹരജിയില്‍ പറയുന്നത്.

ബിജെപിയുടെ സംസ്ഥാന ഓഫിസിന് സുരക്ഷ ഉറപ്പുവരുത്താന്‍ ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അധ്യക്ഷനും ജസ്റ്റിസ് ഭരദ്വാജ് അംഗവുമായ ബെഞ്ച് നിര്‍ദേശിച്ചു.

അനാവശ്യമായ അറസ്റ്റുകള്‍ ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയവരെ തടഞ്ഞെന്ന പരാതിയില്‍ ആഭ്യന്തര സെക്രട്ടറിയോട് വിശദമായ റിപോര്‍ട്ടാണ് തേടിയത്. റിപോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കണം.