'ഇന്ന് വരേണ്ട, സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയാല്‍ മതി': ശിവസേനാ വിമതര്‍ക്ക് ബിജെപിയുടെ ഉപദേശം

Update: 2022-06-30 01:28 GMT

പനാജി: ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ കലാപമുയര്‍ത്തി ഉദ്ദവിനെ രാജിയിലേക്ക് നയിച്ച വിമത നേതാക്കളോട് ഇന്ന് മുംബൈയിലെത്തേണ്ടെന്ന് മഹാരാഷ്ട്രാ ബിജെപി മേധാവി ചന്ദ്രകാന്ത് പാട്ടീല്‍. സത്യപ്രതിജ്ഞാച്ചടങ്ങിന് മുംബൈയിലെത്തിയാല്‍ മതിയെന്നാണ് ഉപദേശം.

ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതര്‍ ഇന്നലെ ഗുവാഹത്തിയില്‍നിന്ന് ഗോവയിലെത്തിയിരുന്നു. സ്‌പൈസ് ജെറ്റിന്റെ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റിലാണ് എംഎല്‍എമാര്‍ അസമില്‍നിന്ന് പോന്നത്. എട്ട് ദിവസമാണ് ഇവര്‍ ഗുവാഹത്തിയില്‍ ചെലവഴിച്ചത്.

അവിശ്വാസപ്രമേയാവതരണത്തില്‍ പങ്കെടുക്കാന്‍ ഇന്ന് രാവിലെ എത്താനായിരുന്നു നിര്‍ദേശം. പക്ഷേ, അതിനുള്ളില്‍ ഉദ്ദവ് രാജി സമര്‍പ്പിച്ചു. 

ഫഡ്‌നാവിസ് അടുത്ത മുഖ്യമന്ത്രിയായേക്കുമെന്ന സൂചനയും പാട്ടീല്‍ നല്‍കി. ബിജെപിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഫഡ്‌നാവിസും ഷിന്‍ഡെയും ചേര്‍ന്ന് ഇന്ന് തീരുമാനിക്കുമെന്ന് പാട്ടീല്‍ പറഞ്ഞു.

ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് ഉദ്ദവ് രാജിസമര്‍പ്പിച്ചത്. ഇന്ന് പതിനൊന്ന് മണിക്ക് അവിശ്വാസം അവതരിപ്പിക്കാനിരിക്കെയാണ് ഉദ്ദവിന്റെ രാജി.

Similar News