''ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് 99 വര്‍ഷത്തെ പാട്ട''ത്തിനെന്ന് ബിജെപി യൂത്ത് വിങ് വനിതാ നേതാവ്; ട്വിറ്ററില്‍ ട്രോള്‍ പ്രളയം

Update: 2021-10-28 15:16 GMT

ലഖ്‌നോ: മണ്ടത്തരങ്ങള്‍ വിളിച്ചുപറയുന്നതില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെ കവച്ചുവച്ച് യൂത്ത് വിങ് വനിതാ നേതാവ്. യുപിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായ് നേതാവായ രുചി പതക് സാമൂഹിക മാധ്യമങ്ങളെ ചിരിപ്പിച്ച മണ്ടത്തരം വിളമ്പിയത്.

1947ല്‍ ജവഹര്‍ലാല്‍ നെഹ്രു 99 വര്‍ഷത്തെ പാട്ടത്തിനാണ് ഇന്ത്യക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം വാങ്ങിയതെന്നാണ് വനിതാ നേതാവിന്റെ അവകാശവാദം.

ഝാന്‍സിയില്‍ ഒരു ചര്‍ച്ചയ്ക്കിടയിലാണ് രുചി പതക്ക് ഇക്കാര്യം പറഞ്ഞത്. ബ്രിട്ടീഷുകാരില്‍നിന്ന് നമുക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

രുചിയുടെ അവകാശവാദത്തെ എതിരാളികള്‍ ചിരിച്ചുതള്ളിയപ്പോള്‍ താന്‍ അതിന്റെ തെളിവുകള്‍ ഹാജരാക്കാമെന്നും അവര്‍ അവകാശപ്പെട്ടു. 

ഇതിനെതിരേ ചിത്രങ്ങളും വീഡിയോകളുമായി നിരവധി ട്രോളുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Tags: