ഇംഫാല്‍: മണിപ്പൂരില്‍ മുഖ്യമന്ത്രി എം എന്‍ ബിരെന്‍ സിങ് നയിക്കുന്ന സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു. 28നെതിരേ 16 വോട്ടുകള്‍ക്കാണ് ബിജെപി മുന്നണി വിജയം കരസ്ഥമാക്കിയത്. ശബ്ദ വോട്ടോടെയായിരുന്നു വിശ്വാസപ്രമേയം പാസ്സായത്.
വിശ്വാസവോട്ടടെപ്പ് പൂര്‍ത്തിയായതിനു പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഭയില്‍ സംഘര്‍ഷം അഴിച്ചുവിട്ടെന്ന് റിപോര്‍ട്ട് ഉണ്ട്.
ഞങ്ങള്‍ വിശ്വാസവോട്ട് നേടി. സ്പീക്കര്‍ ചെയ്യുന്നത് നിയമത്തെ മുന്നില്‍ നിര്‍ത്തിയാണ്. പ്രതിപക്ഷം വളരെ ന്യൂനപക്ഷമായിരുന്നു- ബിരെന്‍ സിങ് പ്രതികരിച്ചു.
വിശ്വാസ വോട്ട് തേടാനുള്ള കോണ്‍ഗ്രസ് പ്രമേയം നേരത്തെ നിയമസഭാ സെക്രട്ടറി തള്ളിയിരുന്നു.
ബിജെപി പക്ഷത്തെ 28 എംഎല്‍എമാരും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തുവെങ്കിലും കോണ്‍ഗ്രസ്സിന്റെ 16 പേരെ പങ്കെടത്തുള്ളൂ. കോണ്‍ഗ്രസ് വിപ്പ് നല്‍കിയിരുന്നെങ്കിലും 11 പേര് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ശബ്ദവോട്ട് വേണ്ടെന്ന് കോണ്‍ഗ്രസ് സ്പീക്കര്‍ വൈ ക്ഷേമചന്ദിനോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. തുടര്‍ന്ന് നടന്ന വോട്ടെടുപ്പിലാണ് ബിജെപി മുന്നണി വിജയിച്ചത്.
ജൂലൈയിലാണ് വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കത്ത് നല്‍കിയത്.