മുംബൈ: ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പുതിയ മേയറായി ബിജെപി കോര്‍പ്പറേറ്റര്‍ റിതു താവ്ഡെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാല് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് മുംബൈ മേയര്‍ സ്ഥാനം ബിജെപിക്ക് ലഭിക്കുന്നത്.
മുംബൈ മേയര്‍ തിരഞ്ഞെടുപ്പില്‍ ശിവസേന യുബിടി വിഭാഗം തങ്ങളുടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. ഈ പശ്ചാത്തലത്തില്‍ ബിജെപിയുടെ റിതു താവ്ഡെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ശിവസേന നേതാവ് സഞ്ജയ് ഘാഡി ഡെപ്യൂട്ടി മേയറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 227 അംഗ ബിഎംസിയില്‍ അധികാരം പിടിക്കാന്‍ 114 സീറ്റുകള്‍ ആവശ്യമായിരുന്നു. 89 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്‍ന്നുവന്നു, ഡിസിഎം ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 29 സീറ്റുകള്‍ നേടി, മഹായുതി സഖ്യം 118 വാര്‍ഡുകള്‍ നേടി.