ലോക്‌സഭാ തിരഞ്ഞെടുപ്പ്: ബിജെപി ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്, കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളില്‍ പ്രഖ്യാപനം

Update: 2024-03-01 05:33 GMT

ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെ രാത്രി ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. പുലര്‍ച്ചെ വരെ നീണ്ട യോഗത്തില്‍ നരേന്ദ്രമോദി, അമിത് ഷാ, രാജ്‌നാഥ് സിംഗ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവര്‍ പങ്കെടുത്തു. 160 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, സംഘടനാ ചുമതലയുള്ളവരും യോഗത്തിന് മുമ്പായി ബിജെപി ആസ്ഥാനത്തെത്തി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി. കെ സുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍ എന്നിവരും കേന്ദ്ര നേതാക്കളെ കണ്ടു.

Tags:    

Similar News