കവര്‍ച്ചക്കേസില്‍ ബിജെപി പഞ്ചായത്തംഗവും കൂട്ടാളികളും അറസ്റ്റില്‍

Update: 2021-04-18 02:12 GMT

സോപോര്‍: ആയധങ്ങളുമായി വീട്ടിലെത്തി കവര്‍ച്ച നടത്തിയ കേസില്‍ ബിജെപി പഞ്ചായത്തംഗത്തെയും മൂന്നു കൂട്ടാളികളെയും പോലിസ് അറസ്റ്റ് ചെയ്തു. വടക്കന്‍ കശ്മീരിലെ ബാരാമുല്ല ജില്ലയിലെ സോപോറിലാണ് സംഭവം. ബിജെപി പഞ്ചായത്ത് മെംബര്‍ മെഹ്‌റാജുദ്ദീന്‍ റാഥര്‍, സംഘാംഗങ്ങളായ മുഹമ്മദ് സലീം വാനി, ബഷീര്‍ അഹ്മദ് ലോണ്‍, മുഹമ്മദ് ദിലാവര്‍ ഖവാജ എന്നിവരെയാണ് പിടികൂടിയത്. കുറ്റം സമ്മതിച്ച മെഹ്‌റാജുദ്ദീന്‍ റാഥര്‍ കേസിലെ മറ്റു മൂന്ന് പേരുടെ പേരുകള്‍ വെളിപ്പെടുത്തുകയായിരുന്നു.

    മുദസ്സിര്‍ അഹ്മദ് ഷെയ്ക്ക് എന്നയാളാണ് പരാതി പ്രകാരമാണ് പോലിസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പ് നാദിഹാലിലെ തന്റെ അമ്മായിയപ്പന്റെ വീട്ടില്‍ ആയുധങ്ങളുമായി അജ്ഞാതരായ ചിലരെത്തുകയും പുരുഷന്മാരുടെ മൊബൈല്‍ ഫോണുകള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്‌തെന്നാണ് പരാതി. അനന്ത്‌നാഗില്‍ നിന്നുള്ള മുഹമ്മദ് സലീം വാനി ബിജെപിയുടെ സര്‍പാഞ്ചാണ്. മെഹ്‌റാജുദ്ദീന്‍ റാത്തറും മുഹമ്മദ് സലീം വാനിയും പരാതിക്കാരന്റെ മരുമക്കളുടെ 'ലോണ്‍ ട്രേഡേഴ്‌സില്‍' നിന്ന് പണം തട്ടിയെടുക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

BJP panchayat member among three arrested for extortion

Tags: