' ബിജെപി രാജ്യത്തെ നശിപ്പിക്കുക മാത്രമല്ല സ്വേച്ഛാധിപത്യത്തെ ക്ഷണിക്കുകയുമാണ്' രൂക്ഷ വിമര്‍ശനവുമായി ശിവസേന മുഖപത്രം

ജമ്മു കശ്മീരിലേക്ക് പ്രവേശിക്കുന്ന സായുധരെ നേരിടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെയും സിബിഐ ഉദ്യോഗസ്ഥരെയും അതിര്‍ത്തിയിലേക്ക് അയയ്ക്കണമെന്നും ശിവസേന മുഖപത്രം ആവശ്യപ്പെട്ടു

Update: 2020-12-01 04:48 GMT

മുംബൈ: പഞ്ചാബിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളോട് കേന്ദ്രം സ്വീകരിക്കുന്ന നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന മുപത്രമായ സാംന. ' ബിജെപി രാജ്യത്തിന്റെ പരിസ്ഥിതി നശിപ്പിക്കുക മാത്രമല്ല സ്വേച്ഛാധിപത്യത്തെ ക്ഷണിക്കുകയുമാണ്. ഖാലിസ്ഥാന്‍ വിഷയം അവസാനിച്ചു. അതിനായി ഇന്ദിരാഗാന്ധിയും ജനറല്‍ അരുണ്‍ കുമാര്‍ വൈദ്യയും ജീവന്‍ വെച്ചുകൊടുത്തു. എന്നാല്‍ ഈ വിഷയം വീണ്ടും കൊണ്ടുവന്ന് പഞ്ചാബില്‍ രാഷ്ട്രീയം നടത്താനാണ് ബിജെപി ആഗ്രഹിക്കുന്നത് ഇതിന്റെ ഒരു തീപ്പൊരി കത്തിച്ചാല്‍ അത് രാജ്യത്തിന് വിനാശകരമായിരിക്കും,' സാംന എഡിറ്റോറിയല്‍ പറഞ്ഞു.


ജമ്മു കശ്മീരിലേക്ക് പ്രവേശിക്കുന്ന സായുധരെ നേരിടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെയും സിബിഐ ഉദ്യോഗസ്ഥരെയും അതിര്‍ത്തിയിലേക്ക് അയയ്ക്കണമെന്നും ശിവസേന മുഖപത്രം ആവശ്യപ്പെട്ടു. പ്രതിപക്ഷ ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലെ എതിരാളികളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ്. ഉത്തരേന്ത്യയിലെ തണുത്ത കാലാവസ്ഥയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു നേരെ ജലപീരങ്കികള്‍ ഉപയോഗിക്കുന്ന ക്രൂരതയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് സ്ഥാപിച്ച ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഭീമന്‍ പ്രതിമ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരോട് ചെയ്യുന്നത് കണ്ട് കരയുന്നുണ്ടാകുമെന്നും സാംന പരിഹസിച്ചു.




Tags:    

Similar News