രാജ്യസഭയില്‍ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ആവശ്യമുയര്‍ത്തി ബിജെപി എംപി

Update: 2022-03-24 14:56 GMT

ന്യൂഡല്‍ഹി; രാജ്യത്ത് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' സംവിധാനം നടപ്പാക്കണമെന്ന് ബിജെപിയുടെ രാജ്യസഭാ എംപി ഡോ. ഡി പി വാട്‌സ് ആവശ്യപ്പെട്ടു. വ്യത്യസ്ത സമയങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് വിഭവങ്ങള്‍ അനാവശ്യമായി നഷ്ടപ്പെടുത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ശൂന്യവേളയിലാണ് വാട്‌സ് തന്റെ ആവശ്യം മുന്നോട്ട് വച്ചത്.

1967ല്‍ അക്കാലത്തെ കേന്ദ്ര സര്‍ക്കാര്‍ നിരവധി സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തി. അതോടെയാണ് വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് വ്യത്യസ്ത സമയങ്ങളിലേക്ക് മാറിയതെന്ന് അദ്ദേഹം സൂചിപ്പിച്ചു. വ്യത്യസ്ത സമയങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് വിഭവച്ചോര്‍ച്ചക്ക് കാരണമാവുമെന്നുമാത്രമല്ല, ഭരണപരമായ നിരവധി ബുദ്ധിമുട്ടുകള്‍ക്കും കാരണമാവും- അദ്ദേഹം വാദിച്ചു. 

കൊവിഡ് കാലത്ത് പല രാജ്യങ്ങളും ഇന്തോനേഷ്യയിലേക്ക് മാറി. അവര്‍ ഇന്ത്യയെ വിട്ടുകളഞ്ഞത് ഇവിടെ തിരഞ്ഞെടുപ്പ് കാലമായതിനാലാണ്. വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായി ആലോചിച്ച് ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    

Similar News