അര്‍നബിന്റെ അറസ്റ്റ്: ഇരയുടെ കുടുംബത്തെ അധിക്ഷേപിച്ച് ബിജെപി മഹാരാഷ്ട്ര ഐടി സെല്‍ കണ്‍വീനര്‍

ഭാര്യയുടെയും മകളുടെയും വ്യക്തിഗത ചിത്രങ്ങള്‍ പുറത്തുവിട്ടു

Update: 2020-11-06 12:40 GMT
മുംബൈ: ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍നബ് ഗോ സ്വാമിയുടെ അറസ്റ്റിനു പിന്നാലെ ഇരയുടെ കുടുംബത്തെ അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ രംഗത്ത്. അന്തരിച്ച ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നിയാക്കിന്റെ ഭാര്യയുടെയും മകളുടെയും വ്യക്തിഗത ചിത്രങ്ങള്‍ ബിജെപി മഹാരാഷ്ട്ര ഐടി സെല്‍ കണ്‍വീനര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സംഭവം വിവാദമാവുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ രംഗത്തെത്തുകയും ചെയ്തു. ഇരയുടെ മേല്‍ കുറ്റം ആരോപിക്കുന്ന വിധത്തിലാണ് ബിജെപി ഐടി സെല്ലിന്റെ ഇടപെടല്‍. അര്‍നബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ബിജെപി നേതാക്കളും മന്ത്രിമാരും രംഗത്തെത്തിയതിനു പിന്നാലെയാണ് ഐടി സെല്ലിന്റെ വിവാദ ഇടപെടല്‍. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്ക് 2018ല്‍ ആത്മഹത്യ ചെയ്ത കേസിലാണ് പ്രേരണാ കുറ്റത്തിന് മുംബൈ പോലിസ് അര്‍നബിനെ അറസ്റ്റ് ചെയ്തത്. ബിജെപി മഹാരാഷ്ട്ര ഐടി സെല്‍ കണ്‍വീനര്‍ എന്ന് പരിചയപ്പെടുത്തുന്ന സതീഷ് നികം എന്നയാളാണ് അന്‍വേ നായിക്കിന്റെ മകള്‍ അദ്‌ന്യയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് വ്യക്തിഗത ഫോട്ടോകളുടെ സ്‌ക്രീന്‍ഷോട്ടുകളെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നത്. ''രണ്ടു സ്ത്രീകള്‍ അവരുടെ 'പതിവ്രത' പേഴ്‌സനല്‍ കംപ്യൂട്ടറിലൂടെ കാണിക്കുന്നു. നിങ്ങളുടെ ദുഖിതനായ ഭര്‍ത്താവിനെയും പിതാവിനെയും വിലപിക്കുന്ന രീതിയാണോ ഇത്?'' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. തന്റെ പോസ്റ്റ് വ്യക്തിപരമായ ആക്രമണമെന്ന് വിളിക്കുമെന്ന് തനിക്കറിയാ. എന്നാല്‍ നമ്മുടെ ജനാധിപത്യത്തെ ആക്രമിക്കുന്ന ഈ കഴുകന്മാരെ ആരെങ്കിലും തുറന്നുകാട്ടേണ്ടതുണ്ടെന്നും കുറിപ്പിലുണ്ട്. അദ്‌ന്യയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് സ്വകാര്യമാണ്. അവളുടെ ഫോട്ടോകള്‍ പൊതു ഡൊമെയ്നില്‍ ലഭ്യമല്ല. അര്‍നബ് ഗോസ്വാമി എന്ന ഹാഷ്ടാഗോടു കൂടി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ടാഗ് ചെയ്തിട്ടുമുണ്ട്.

    സംഭവത്തെ അപലപിച്ച് യുവസേന സെക്രട്ടറി വരുണ്‍ സര്‍ദേശായി രംഗത്തെത്തി. 'ബിജെപി ഐടി സെല്‍ എന്താണ് പ്രചരിക്കുന്നതെന്ന് കാണുക. ഇങ്ങനെ ഒരാള്‍ക്ക് എങ്ങനെ ചിന്തിക്കാനാവുമെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ഒരു സ്ത്രീയുടെ വ്യക്തിഗത ചിത്രങ്ങള്‍ അവളുടെ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതിന് നികാമിനെതിരേ കര്‍ശന നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്, മഹാരാഷ്ട്ര സൈബര്‍ സെല്‍, ട്വിറ്റര്‍ ഇന്ത്യ എന്നിവരോട് സര്‍ദേശായി അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സതീഷ് നികം നില്‍ക്കുന്ന ചിത്രമാണ് ഡിസ്‌പ്ലേ പ്രൊഫൈലായി നല്‍കിയിട്ടുള്ളത്. കവര്‍ ചിത്രത്തില്‍ ദേവേന്ദ്ര ഫഡ്നാവിസ്, വിനോദ് താവ്‌ഡെ എന്നിവരോടൊപ്പം നില്‍ക്കുന്നു.   

    അര്‍നബിന്റെ അറസ്റ്റിനെ സ്വാഗതം ചെയ്ത നായിക്കിന്റെ മകള്‍ തന്റെ പിതാവിനെ ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയെന്നും ബൈക്ക് ഓടിക്കുമ്പോള്‍ പിന്തുടര്‍ന്നെന്നും ഫോണുകള്‍ ടാപ്പുചെയ്തതായും ആരോപിച്ചിരുന്നു. മാത്രമല്ല, തന്റെ കരിയറും നശിപ്പിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായി അദ്‌ന്യ ആരോപിച്ചു.


BJP Maharashtra's IT Cell convenor posts 'private photos' of of Anvay Naik's wife and daughter




Tags: