മണിപ്പൂരില്‍ ലീഡ് ഉയര്‍ത്തി ബിജെപി

Update: 2022-03-10 05:53 GMT
മണിപ്പൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 60 സീറ്റുകളില്‍ 23 സീറ്റുകളില്‍ ലീഡ് ചെയ്ത് ബിജെപിയാണ്. കോണ്‍ഗ്രസും എന്‍പിപിയും 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എന്‍പിഎഫ് 4 സീറ്റും മറ്റുള്ളവര്‍ 5 സീറ്റുകളും ലീഡ് ചെയ്യുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഒക്രം ഇബോബി സിംഗ് തൗബല്‍ മണ്ഡലത്തില്‍ ലീഡ് ചെയ്യുകയാണ്. മൂന്ന് തവണ മുഖ്യമന്ത്രിയായിട്ടുള്ള നേതാവാണ് ഒക്രം ഇബോബി. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ഹെയിങ്ങഗാങ് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ഇതിന് പുറമെ മണിപ്പൂര്‍ പി സി സി പ്രസിഡന്റ്് എന്‍ ലോകെന്‍ സിംഗ്, ഉപമുഖ്യമന്ത്രി യുംനാം ജോയ് കുമാര്‍ സിംഗ് എന്നിവരുടക്കം 173 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്.

Tags:    

Similar News