ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Update: 2020-09-27 03:47 GMT

ഹരിദ്വാര്‍: ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി അവര്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. തന്റെ സമ്പര്‍ക്കപ്പെട്ടികയില്‍ പെട്ടവര്‍ ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ക്വാറന്റീനിലേക്ക് പോകണമെന്നും ഉമാ ഭാരതി ട്വീറ്റ് ചെയ്തു.

മൂന്നു ദിവസമായി ചെറിയ പനി അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഹരിദ്വാറിലും ഋഷികേശിലും ഒരു ആശ്രമത്തിലാണ് ഉമാ ഭാരതി ക്വാറന്റീനില്‍ കഴിയുന്നത്. ആദ്യ കൊവിഡ് പരിശോധനയില്‍ പോസിറ്റീവായിരുന്നു. പനി മാറുന്നില്ലെങ്കില്‍ ഡോക്ടറെ കാണുമെന്ന് അവര്‍ പറയുന്നു.

അതിനിടയില്‍ ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. ഇന്നലെ മാത്രം 85,362 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ സമയത്ത് 1,089 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ മരിച്ചവരുടെ എണ്ണം 93,379 ആയി മാറി.

Similar News