മുന്‍ തൃണമൂല്‍ മന്ത്രി സൗഹവ് അധികാരി ബിജെപിയില്‍ ചേര്‍ന്നാല്‍ മമതാ സര്‍ക്കാര്‍ നിലംപതിക്കുമെന്ന് ബിജെപി നേതാവ്

Update: 2020-12-06 05:10 GMT

കൊല്‍ക്കൊത്ത: ഏതാനും നാളുകള്‍ക്ക് മുമ്പ് രാജിവച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ സൗരവ് അധികാരി ബിജെപിയില്‍ ചേര്‍ന്നാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മമതാബാനര്‍ജിയുടെ സര്‍ക്കാര്‍ നിലംപതിക്കുമെന്ന ഭീഷണിയുമായി ബിജെപി എംപി അര്‍ജുന്‍ സിങ്.

സൗരവ് അധികാരി വരികയാണെങ്കില്‍ ഒപ്പം നിരവധി തൃണമൂല്‍ പാര്‍ട്ടിപ്രവര്‍ത്തകരും ബിജെപിയിലേക്കെത്തുമെന്ന് അര്‍ജുന്‍ സിങ് പറഞ്ഞു.

നവംബര്‍ 27 നാണ് സൗരവ് അധികാരി മന്ത്രിസ്ഥാനം രാജിവച്ച് പുറത്തുവന്നത്. മമതാ മന്ത്രിസഭയിലെ ഗതാഗത, ജലസേചന വകുപ്പ്മന്ത്രിയായിരുന്നു സൗരവ് അധികാരി.

ഏതാനും മാസങ്ങളായി അധികാരി തൃണമൂലുമായി അകന്നാണ് കഴിഞ്ഞിരുന്നത്. പാര്‍ട്ടിയുമായി ബന്ധമില്ലാത്ത നിരവധി യോഗങ്ങളില്‍ അദ്ദേഹം ഇക്കാലത്ത് പങ്കെടുക്കുകയും ചെയ്തു.

അധികാരിയെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ചില ശ്രമങ്ങള്‍ ഇതിനിടയില്‍ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. ടിഎംസി എംപി സൗഗതാ റോയി, അധികാരിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ശ്രമം വിജയിച്ചില്ലെന്നാണ് അറിവ്.