വ്യായാമം ചെയ്യാന്‍ സ്റ്റേഡിയത്തില്‍ നിന്ന് കായികതാരങ്ങളെ പുറത്താക്കിയ ഐഎഎസ് ദമ്പതിമാരെ ന്യായീകരിച്ച് ബിജെപി നേതാവ് മനേകാ ഗാന്ധി

Update: 2022-05-29 12:45 GMT

ന്യൂഡല്‍ഹി: തനിക്കും ഭാര്യയ്ക്കും തന്റെ നായക്കും വ്യായാമം ചെയ്യാന്‍ ഡല്‍ഹിയിലെ സ്റ്റേഡിയത്തില്‍നിന്ന് കായികതാരങ്ങളെ പുറത്താക്കിയതിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം സ്ഥലംമാറ്റിയ ഐഎഎസ് ദമ്പതിമാര്‍ ഡല്‍ഹിക്ക് വലിയ നഷ്ടമാണെന്ന് ബിജെപി നേതാവ് മനേകാ ഗാന്ധി.

ഭര്‍ത്താവായ ഐഎഎസ്സുകാരനെ സഞ്ജീവ് ഖിര്‍വാറിനെ ലഡാക്കിലേക്കും അനു ഡുഗ്ഗയെ അരുണാചലിലേക്കുമാണ് സ്ഥലം മാറ്റിയത്. ത്യാഗരാജ സ്‌റ്റേഡിയം തങ്ങളുടെ സ്വാധീനം ചെലുത്തി ദുരുപയോഗം ചെയ്തതിനാണ് ഇരുവരെയും കേന്ദ്ര സര്‍ക്കാര്‍ ശിക്ഷിച്ചത്. ഡല്‍ഹിയില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു സഞ്ജീവ്.

സഞ്ജീവിനെതിരേയുള്ള ആരോപണങ്ങള്‍ അസത്യമാണെന്നും ഇദ്ദേഹത്തെ തനിക്കറിയാമെന്നും മനേകാ ഗാന്ധി ന്യയീകരിച്ചു.

ഡല്‍ഹിയില്‍ ഇദ്ദേഹം പരിസ്ഥിതി സെക്രട്ടറിയായിരുന്നപ്പോള്‍ ഡല്‍ഹിയില്‍ നിരവധി പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് മനേക ഗാന്ധി പറഞ്ഞു.

ലഡാക്കും അരുണാചലും ശിക്ഷ ലഭിക്കേണ്ടവരെ അയക്കേണ്ട സ്ഥലമല്ലെന്നും മനേകാ ഗാന്ധി.

ലോകത്തിലെത്തന്നെ ഏറ്റവും പരിസ്ഥിതി മലിനീകരണം അനുഭവിക്കുന്ന പ്രദേശമാണ് ഡല്‍ഹി. 

Tags: