കനയ്യലാലിന്റെ കൊലപാതകിയോടൊപ്പമുളള ഫോട്ടോ വ്യാജമെന്ന് ബിജെപി നേതാവ് ഗുലാബ്ഛന്ദ് കതാറിയ

Update: 2022-07-05 15:32 GMT

ജയ്പൂര്‍: കനയ്യലാലിന്റെ കൊലപാതകിയോടൊപ്പം നില്‍ക്കുന്ന വൈറലായി മാറിയ തന്റെ ഫോട്ടോ ക്രിത്രിമമായി ഉണ്ടാക്കിയതാണെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും രാജസ്ഥാന്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാബ്ഛന്ദ് കതാറിയ. ചിത്രത്തെക്കുറിച്ച് അന്വേഷം നടത്തണമെന്ന് ആവശ്യപ്പെട്ട് ഉദയ്പൂര്‍ എസ്പിക്ക് അദ്ദേഹം കത്തയച്ചു.

കൊലപാതകികളിലൊരാളായ മുഹമ്മദ് റിയാസ് അത്താരിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായത്.

തന്നെ കരി വാരിത്തേക്കാനുള്ള നീക്കമാണ് ഇതിനുപിന്നിലെന്ന് കതാറിയ ആരോപിച്ചു.

'എന്റെ യഥാര്‍ത്ഥ ഫോട്ടോയില്‍ ആരോ ക്രിത്രിമം കാട്ടിയിരിക്കുകയാണ്. അവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു''-അദ്ദേഹം പറഞ്ഞു.

ഇതിനുപിന്നില്‍ ആരായിരുന്നാലും അവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഉദയ്പൂരിലെ തയ്യല്‍ക്കാരനായ കനയ്യലാലിനെ രണ്ട് പേര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. ബിജെപി നേതാവിന്റെ പ്രവാചകനിന്ദക്കെതിരേയുള്ള പ്രതികരണമാണ് കൊലക്കുപിന്നിലെന്നാണ് പോലിസിന്റെ ആരോപണം. കൊലപാതകികള്‍ ബിജെപി പ്രവര്‍ത്തകരാണെന്ന വാര്‍ത്ത പിന്നീടാണ് പുറത്തുവന്നത്.

Tags:    

Similar News