'പിണറായി വിജയന്‍ അധികദിവസം വീട്ടില്‍ കിടന്ന് ഉറങ്ങില്ല, മക്കളെ കാണാന്‍ ജയിലില്‍ വരേണ്ടിവരും'- ഭീഷണിയുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍

Update: 2021-06-15 10:01 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അധികദിവസം വീട്ടില്‍ കിടന്ന് ഉറങ്ങില്ലെന്നും മക്കളെ കാണാന്‍ ജയിലില്‍ വരേണ്ടിവരുമെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണന്‍. ബിജെപി സംസ്ഥാനപ്രസിഡന്റിനെയും നേതാക്കളേയും സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നാരോപിച്ച് പാളയത്ത് നടത്തിയ സത്യഗ്രഹ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എഎന്‍ രാധാകൃഷ്ണന്‍.

'ഹുങ്കും അഹങ്കാരവുമായി പിണറായി വിജയന്‍ വന്നാല്‍ ജനാധിപത്യ കേരളം തിരിച്ചടിക്കും. തങ്ങളെ കൈകാര്യം ചെയ്യാമെന്നാണ് പിണറായി വിജയന്‍ കരുതുന്നത്. ശബരിമല കാലയളവില്‍ ഞങ്ങളുടെ പ്രസിഡന്റിനെ കള്ളക്കേസെടുത്തു പോലിസ് സ്‌റ്റേഷനുകളില്‍ കയറ്റിയിറക്കിയ പരിചയം പിണറായി വിജയനുണ്ടല്ലോ. ആ അഹങ്കാരവുമായി മുന്നോട്ട് വന്നാല്‍ പിണറായി വിജയന്‍ അധികാലം വീട്ടില്‍ കിടന്ന് ഉറങ്ങില്ല. മക്കളെ കാണാന്‍ ജയിലില്‍ വരേണ്ടിവരും'- എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Tags: