ബിജെപി നേതാവിന് സര്‍ക്കാര്‍ അഭിഭാഷകനായി നിയമനം; നിയമവകുപ്പ് തീരുമാനം വിവാദത്തില്‍

ബിജെപി ജില്ലാ സെക്രട്ടറി, ഒബിസി മോര്‍ച്ചാ ഭാരവാഹി എന്നീ ചുമതലകള്‍ വഹിച്ചിരുന്നയാളാണ് വിനോജ് കുമാര്‍

Update: 2022-06-16 12:41 GMT

ഇടുക്കി: ബിജെപി നേതാവിനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ച് ഉത്തരവിറങ്ങി. ഇടുക്കിയിലെ ബിജെപി നേതാവ് വിനോജ് കുമാറിനെ അഡീഷണല്‍ പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ഗവ. പ്ലീഡര്‍ പദവിയിലാണ് നിയമിച്ചത്. തീരുമാനത്തിനെതിരേ ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയനെ ഇടുക്കി ജില്ലാ ഘടകം രംഗത്തെത്തി.

ചില ജില്ലാ സിപിഎം നേതാക്കള്‍ ഇടപെട്ടാണ് ബിജെപി നേതാവിനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചതെന്നാണ് വിമര്‍ശനം. 


ബിജെപി ജില്ലാ സെക്രട്ടറി, ഒബിസി മോര്‍ച്ചാ ഭാരവാഹി എന്നീ ചുമതലകള്‍ വഹിച്ചിരുന്നയാളാണ് വിനോജ് കുമാര്‍. ഈ മാസം ഒമ്പതിനാണ് വിജയ് കുമാറിനെ നിയമിച്ചുള്ള ഉത്തരവിറങ്ങിയത്. നിയമവകുപ്പിന്റെ നിലപാട് സര്‍ക്കാര്‍ പുനപ്പരിശോധിക്കുമെന്നാണ് അറിവ്.

ഇത്തരക്കാരെ നിയമിക്കുന്നത് കോടതിയില്‍ സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുമെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. 

Tags: