ബിജെപിക്ക് അധികാരത്തിലിരിക്കാന്‍ അര്‍ഹതയില്ല; ജനകോടികള്‍ രാഹുല്‍ഗാന്ധിക്കൊപ്പമുണ്ട്: വി ഡി സതീശന്‍

Update: 2025-08-08 06:08 GMT

തിരുവനന്തപുരം: രാഹുല്‍ഗാന്ധിയെ കുറിച്ച് അഭിമാനമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇപ്പോള്‍ ബിജെപിക്ക് അധികാരത്തിലിരിക്കാന്‍ അര്‍ഹതയില്ലെന്നും രാഹുല്‍ഗാന്ധിയുടെ പോരാട്ടം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. ഫാസിസത്തിനെതിരേ, വര്‍ഗീയതക്കെതിരേ രാഹുല്‍ഗാന്ധി നടത്തുന്ന പോരാട്ടത്തിന്റെ കൂടെ നില്‍ക്കാന്‍ ജനകോടികള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞടുപ്പില്‍ നടന്ന അട്ടിമറിയെ കുറിച്ചു കൂടി ഗൗരവമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോരളത്തിലെ ആരോഗ്യരംഗത്തെ സത്യാവസ്ഥ വെളുപ്പെടുത്തിയ ഒരു ഡോക്ടരെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ തങ്ങള്‍ എതിര്‍ക്കുമെന്നും ഡോക്ടരുടെ മേല്‍ ഒരു തുള്ളി മണ്ണുവാരിടാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. ആരോഗ്യകോരളം എന്നത് എല്ലാ ജനങ്ങളുടെയും ആവശ്യമാണെന്നും സതീശന്‍ കൂട്ടിചേര്‍ത്തു.

Tags: