ബിജെപിക്കെതിരെ 'അയ്യേ, അയ്യേ' പ്രതിഷേധവുമായി തൃണമൂല്‍

പുറത്തുനിന്ന് ആളെ കൊണ്ടുവന്നാണ് ഡല്‍ഹിയില്‍ നിഷ്‌കളങ്കരായ മനുഷ്യരെ കൊന്നൊടുക്കിയത്. ബിജെപിയാണ് ഇതിന് ഉത്തരവാദി.

Update: 2020-03-04 12:42 GMT
ബുനയാദ്പൂര്‍: ന്യൂഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വംശഹത്യയ്‌ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളിലെ എല്ലാ ബ്ലോക്കുകളിലും വെള്ളിയാഴ്ച 'ബിജെപി ചി ചി' (അയ്യേ അയ്യേ ബിജെപി) പ്രചരണം നടത്തുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പുറത്തുനിന്ന് ആളെ കൊണ്ടുവന്നാണ് ഡല്‍ഹിയില്‍ നിഷ്‌കളങ്കരായ മനുഷ്യരെ കൊന്നൊടുക്കിയത്. ബിജെപിയാണ് ഇതിന് ഉത്തരവാദി. അതുകൊണ്ട് ഈ കൂട്ടക്കുരുതിക്ക് ബിജെപി മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു. വിദ്വേഷ രാഷ്ട്രീയമാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. വിദ്വേഷ രാഷ്ട്രീയത്തിന്റെ ചവറുകൂനയാണ് ബിജെപി. ഇത്തരക്കാര്‍ക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ലെന്നും മമത പറഞ്ഞു.


Similar News