ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച ബിഷപ് ധര്‍മരാജ് റസാലത്തെ വിമാനത്താവളത്തില്‍ തടഞ്ഞു

Update: 2022-07-26 04:00 GMT

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളജില്‍ തലപ്പണം വാങ്ങിയ കേസില്‍ ഇ ഡിയുടെ അന്വേഷണം നേരിടുന്ന സിഎസ്‌ഐ സഭ ബിഷപ് ധര്‍മരാജ് റസാലത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ തടഞ്ഞു. ഇമിഗ്രേഷന്‍ വിഭാഗമാണ് തടഞ്ഞുവച്ചത്. പിന്നീട് ബിഷപ് ഹൗസിലേക്ക് മാറ്റി. ഇന്ന് കൊച്ചിയില്‍ ഇ ഡി ആസ്ഥാനത്ത് ഹാജരാകണം.

ദിബയ് വഴി ബ്രിട്ടനിലേക്ക് പോകാനായിരുന്നു ശ്രമം. 

ഇന്നലെ സിഎസ്‌ഐ സഭയുടെ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്ത് ഇ ഡി നേരിട്ട് പരിശോധന നടത്തിയിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ബിഷപ് നാട് വിടാന്‍ ശ്രമിച്ചത്.

സിഎസ്‌ഐ ആസ്ഥാനമായ എല്‍എംഎസ്സ്, കാരക്കോണം മെഡിക്കല്‍ കോളജ്, സെക്രട്ടറി ടി പി പ്രവീണിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

Tags: