ജനനമരണ വിവരങ്ങള്‍ കേന്ദ്രത്തിന്; പൗരത്വ നിയമം ഒളിച്ചുകടത്താനുള്ള നീക്കമെന്ന് പി ജമീല

നിയമഭേദഗതിയുമായി ബന്ധപ്പെട്ട് പൗരന്മാര്‍ക്ക് അഭിപ്രായം അറിയിക്കാന്‍ പോലും മതിയായ സമയം ലഭിച്ചിട്ടില്ല. 2003ല്‍ വാജ്‌പേയ് സര്‍ക്കാര്‍ നിയമഭേദഗതി ചെയ്യാന്‍ നടത്തിയ നീക്കം ശക്തമായ ജനകീയ പ്രതിഷേധം മൂലം പരാജയപ്പെടുകയായിരുന്നു.

Update: 2021-11-18 08:58 GMT

തിരുവനന്തപുരം: സംസ്ഥാന തലത്തില്‍ സൂക്ഷിക്കുന്ന ജനന മരണ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കേന്ദ്രവുമായി പങ്കുവയ്ക്കാന്‍ നിര്‍ദേശിച്ചുള്ള പുതിയ നിയമ ഭേദഗതി നീക്കം ഏറെ വിവാദമായ പൗരത്വനിയമം ഒളിച്ചുകടത്തുന്നതിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. 1969ലെ ജനന മരണ രജിസ്‌ട്രേഷന്‍ നിയമപ്രകാരം നിലവില്‍ സംസ്ഥാനം നിയോഗിക്കുന്ന രജിസ്ട്രാറുമാരാണ് ജനന മരണ വിവരം രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കുന്നത്. ഈ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം അപകടകരമാണ്. നിയമഭേദഗതിയോടെ സംസ്ഥാനങ്ങള്‍ നിയോഗിക്കുന്ന ചീഫ് രജിസ്ട്രാര്‍ ഇനിമുതല്‍ ജനന മരണ വിവരങ്ങള്‍ കേന്ദ്രവുമായി പങ്കുവയ്ക്കണം.

നിയമഭേദഗതിയുമായി ബന്ധപ്പെട്ട് പൗരന്മാര്‍ക്ക് അഭിപ്രായം അറിയിക്കാന്‍ പോലും മതിയായ സമയം ലഭിച്ചിട്ടില്ല. 2003ല്‍ വാജ്‌പേയ് സര്‍ക്കാര്‍ നിയമഭേദഗതി ചെയ്യാന്‍ നടത്തിയ നീക്കം ശക്തമായ ജനകീയ പ്രതിഷേധം മൂലം പരാജയപ്പെടുകയായിരുന്നു. രാജ്യത്തിന്റെ തെരുവുകള്‍ കീഴടക്കിയ പൗരത്വ പ്രക്ഷോഭങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് പിന്‍വാതിലിലൂടെ നിയമഭേദഗതിക്ക് നീക്കം നടത്തുന്നത്. ഇതിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും പി ജമീല വാര്‍്ത്താക്കുറുപ്പില്‍ പറഞ്ഞു.

Tags:    

Similar News