10 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

Update: 2021-01-19 17:08 GMT

ന്യൂഡല്‍ഹി: രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ വളര്‍ത്തുപക്ഷികളിലും പത്ത് സംസ്ഥാനങ്ങളില്‍ വളര്‍ത്തുപക്ഷികളിലും കാക്കകൡും ദേശാടനപ്പക്ഷികളിലും രോഗം കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിലെ ആലപ്പുഴ ജില്ല, മഹാരാഷ്ട്രയിലെ സത്താറ, നാഗ്പൂര്‍, ലാത്തൂര്‍, ഗഛ്‌റോളി, മുംബൈ, നാന്‍ഡെഡ്, ബീഡ് ജില്ലകളില്‍ വളര്‍ത്തുപക്ഷികളിലും രോഗബാധ സ്ഥിരീകരിച്ചു.

ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കാക്കകളിലും ദേശാടനപ്പക്ഷികളിലും രോഗം കണ്ടെത്തിയത്.

മഹാരാഷ്ട്രയില്‍ അണുനശീകകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ രോഗബാധിത പ്രദേശങ്ങളില്‍ പക്ഷികളെ കൊന്നൊടുക്കുന്നത് തുടരുന്നു.

മധ്യപ്രദേശിലെ ഹര്‍ദ, മന്‍ഡ്‌സൂര്‍ തുടങ്ങിയ ജില്ലകളില്‍ രോഗബാധ സംശയിക്കുന്ന പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹരിയാനയിലെ പക്ഷിപ്പനി ബാധിത കേന്ദ്രമായ പഞ്ചഗുല ജില്ലയില്‍ രോഗം ബാധിച്ച പക്ഷികളെ കൊല്ലുന്നതും പൂര്‍ത്തിയാക്കി.

Tags:    

Similar News