തിരുവനന്തപുരം: ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം നിലവിൽ സ്ഥാപിച്ചിട്ടുള്ളതും സ്പാർക്ക് മുഖേന ശമ്പളം ലഭിക്കുന്നതുമായ എല്ലാ ഓഫിസുകളിലും അടിയന്തരമായി ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിനുവേണ്ട അടിയന്തര നടപടി സ്വീകരിക്കാൻ എല്ലാ വകുപ്പു മേധാവികൾക്കും നിർദേശം നൽകി. ഇക്കാര്യം എല്ലാ വകുപ്പു മേധാവികളും ഉറപ്പുവരുത്തേണ്ടതും നടപടി പുരോഗതി എല്ലാ മാസവും സർക്കാരിനെ അറിയിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
ബയോ മെട്രിക് പഞ്ചിങ്ങിനെതിരേ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ചില വിഭാഗം ജീവനക്കാര്‍ ഉയര്‍ത്തിയിട്ടുള്ളത്. സ്പാര്‍ക്കുവഴിയാണ് ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ തയ്യാറാക്കുന്നത്.