ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി

Update: 2021-01-06 02:13 GMT

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷല്‍ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി . 14 ദിവസത്തേക്ക് കൂടിയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത് . ബംഗളൂരു സെഷന്‍സ് കോടതിയുടേതാണ് നടപടി.

വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.