ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി

Update: 2020-12-09 17:56 GMT
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷല്‍ കസ്റ്റഡി നീട്ടി. 14 ദിവസത്തേക്കാണ് കസ്റ്റഡി കാലവധി നീട്ടിയത്. ബംഗളൂരു സെഷന്‍സ് കോടതിയുടേതാണ് നടപടി. ഇഡി അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് ചുണ്ടിക്കാട്ടി ബിനീഷിന്റെ അഭിഭാഷകന്‍ കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ തുടര്‍വാദം തിങ്കളാഴ്ച തുടരും. അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് ഇഡിക്ക് വേണ്ടി ഇന്ന് ഹാജരായി.